ഇന്നലെ നടക്കാൻ പോയി ...കുറെ നടന്ന് ...ഒടുവിൽ ഒരു കാപ്പിക്കടയിൽ കയറി ...അവിടെ ...ഞങ്ങൾക്ക് അടുത്ത് ... വളരെ പ്രായം ചെന്ന ഒരു സായിപ്പും , മദാമ്മയും ഇരുപ്പുണ്ടായിരുന്നു ... അവരെ ഞാൻ നടത്തിനിടയിൽ ശ്രദ്ധിച്ചിരുന്നു ... പഴയ കവിതയിൽ പറയും പോലെ "അന്യോന്യം ഊന്നു വടികളായി ചേർന്ന് നിന്ന് "...നടത്തം തുടർന്നവർ...
വൃദ്ധ ഒരു കഷണം ലെമൺ കേയ്ക് ഓര്ടർ ചെയ്തു ...വൃദ്ധൻ ഒരു കുമ്പിൾ ഐസ് ക്രീമും...വൃദ്ധയ്ക്ക് കേയ്ക്ക് പെട്ടന്ന് തന്നെ കിട്ടി...ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞേ വൃദ്ധന് ഐസ് ക്രീം കിട്ടിയുള്ളു ...ഒരു പാട് നിറങ്ങളുള്ള ഐസ് ക്രീം...ജീവിതം പോലെ ....
മദാമ്മ , സായിപ്പിന് ഐസ് ക്രീം വരുന്നതുവരെ കാത്തിരുന്നു...
എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ...അവരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ...വെളിയിൽ വിടർന്നുനിന്നിരുന്ന പൂക്കളുടെ നിറങ്ങൾ പോലെ...മഴവില്ലുകളുടെ നിറങ്ങൾ പോലെ ...അവർ രണ്ടു പേരും ചെറിയ സ്പൂണുകളിൽ അന്യോന്യം കേയ്ക്കും ...ഐസ്ക്രീമും ഷെയർ ചെയ്ത് ...ഒരുതരം ജീവിതം പങ്കുവെക്കൽ ...നിശ്വാസങ്ങളും ...വിതുമ്പലുകളും ...ചരിയും ...പരിഭവങ്ങളും ...എ കുഞ്ഞി സ്പൂണുകളിൽ...
പിന്നെ ബില്ല് കൊടുത്ത് അന്യോന്യം താങ്ങി ...ഊന്നുവദികലുമായി പതുക്കെ വെളിയിലേക്ക്...